റഷ്യയില്‍ കോണ്ടം വില്‍പ്പന റോക്കറ്റ് വിട്ട പോലെ കുതിച്ചുയരുന്നു ! കാരണം ഇതാണ്

രേണുക വേണു| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (14:15 IST)

റഷ്യയില്‍ കോണ്ടം വില്‍പ്പന 170 ശതമാനം ഉയര്‍ന്നതായി കണക്ക്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ കോണ്ടം വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഇത്തവണ 170 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയത്. റഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈണ്‍ വ്യാപാരസ്ഥാപനമായ വൈല്‍ഡ്ബെരീസാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫാര്‍മസിമേഖലയില്‍ റഷ്യയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകുതിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്ടം വ്യാപാരം ശക്തമായി നടക്കുന്നത്. ഒരുവര്‍ഷം 600മില്യണ്‍ കോണ്ടമാണ് റഷ്യയില്‍ ഇറക്കുമതി ചെയ്യുന്നത്. കോണ്ടത്തിന് വില ഉയരാനും ലഭ്യത കുറവ് ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാലാണ് പലരും കോണ്ടം കെട്ടുകണക്കിനു വാങ്ങിച്ചുവച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :