അങ്ങനെ സംഭവിച്ചാല്‍ മൂന്നാം ലോക മഹായുദ്ധം ഉറപ്പ്; മുന്നറിയിപ്പുമായി സെലന്‍സ്‌കി

രേണുക വേണു| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (08:46 IST)

മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. യുക്രൈനിലെ മരിയുപോള്‍ നഗരം കീഴടക്കാന്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് റഷ്യ. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യ ബോംബാക്രമണം തുടരുന്നു. റഷ്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സെലന്‍സ്‌കി പറഞ്ഞു. എന്നാല്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടാല്‍ മൂന്നാം ലോക മഹായുദ്ധമാകുമെന്നും സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :