1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Rubio says it cannot handle the potential for India-Pakistan conflict

'അന്താരാഷ്ട്ര സംവിധാനം തകര്‍ന്നു'; ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത കൈകാര്യം ചെയ്യാന്‍ അതിന് കഴിയില്ലെന്ന് റൂബിയോ

International system has collapsed
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷസാധ്യതയുള്‍പ്പെടെ ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ കാര്യക്ഷമമായ ഒരു അന്താരാഷ്ട്ര സംവിധാനത്തിന് സഹായിക്കാനാകുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ബുധനാഴ്ച പറഞ്ഞു. എന്നാല്‍ നിലവിലുള്ള സംവിധാനം അതില്‍ പരാജയപ്പെടുന്നുവെന്നും അദ്ദേഹം വാദിച്ചു.
 
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ ഉന്നതതല സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, അന്താരാഷ്ട്ര സംവിധാനത്തിന്റെ മൂല്യം അമേരിക്ക തിരിച്ചറിയുന്നുണ്ടെന്ന് റൂബിയോ വ്യക്തമാക്കി. അതേസമയം, ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനത്തിലുള്ള പോരായ്മകളും അദ്ദേഹം ചൂണ്ടിക്കാട്ടി.അന്താരാഷ്ട്ര സംവിധാനം അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിനും പരിധിക്കും അപ്പുറത്തേക്ക് വികസിച്ചിട്ടുണ്ടെന്നും അതുവഴി പരാജയപ്പെടുകയാണെന്നും പല നേതാക്കളും ചൂണ്ടിക്കാട്ടിയതായി അദ്ദേഹം പറഞ്ഞു.
 
'അന്താരാഷ്ട്ര സംവിധാനം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തങ്ങളുടെ പരിധിക്കും ഉദ്ദേശ്യത്തിനും അപ്പുറത്തേക്ക് വളര്‍ന്നതാണ് ഇതിന് കാരണം. ഇടപെടേണ്ടതില്ലാത്ത പല കാര്യങ്ങളിലും ഈ സംവിധാനം ഇടപെടുന്നുണ്ട്. അതേസമയം, ലോകത്തിലെ പ്രധാനപ്പെട്ട സംഘര്‍ഷങ്ങളൊന്നും പരിഹരിക്കാന്‍ ഇതിന് കഴിയുന്നില്ല' അദ്ദേഹം പറഞ്ഞു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'ആത്മാര്‍ത്ഥമായി സഹകരിക്കുക': ചൈന-യുഎസ് സഹകരണത്തിന് ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് ട്രംപിനോട് ഷി