ഹാഫിസ് സയീദിനെ എപ്പോൾ വിചാരണ ചെയ്യും, യുഎൻ ആസ്ഥാനത്ത് ചോദ്യങ്ങൾക്ക് മറുപടി പറയാതെ പാക് പ്രധാനമന്ത്രി
ലഷ്‌കറെ തോയ്ബ തലവന്‍ ഹാഫിസ് സയീദിനെ പറ്റിയും ഭീകരവാദത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ മറുപടി പറയാതെ ഒഴിഞ്ഞുമാറി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ പാക് പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചത്.
പ്രധാനമന്ത്രി എപ്പോഴാണ് നിങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത് നിര്‍ത്തുന്നത്? വ്യാഴാഴ്ച യുഎന്‍ ആസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ പാക് പ്രധാനമന്ത്രിയോട് ചോദിച്ചു. എന്നാല്‍ ഈ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. തുടര്‍ന്ന് യുഎന്‍ ആസ്ഥാനത്ത് നിന്നും മടങ്ങവെ ഹാഫിസ് സയീദിനെ എപ്പോഴാണ് വിചാരണ ചെയ്യുന്നത് എന്ന ചോദ്യം ഉയര്‍ന്നത്.
“WHEN WILL YOU PROSECUTE LeT CHIEF HAFIZ SAEED?”
— Subodh Kumar (@kumarsubodh_) September 25, 2026
New York, US: Pakistan PM Shehbaz Sharif as he left the UN headquarters:
“When will you prosecute Lashkar-e-Taiba (LeT) chief Hafiz Saeed?”
Shehbaz Sharif declined to answer.
pic.twitter.com/1P05Am3G8w
നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സ്ഥാപകനായ ഹാഫിസ് മുഹമ്മദ് സയീദിനെ 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായുള്ള നിയമപ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2008ലെ മുംബൈ 26/11 ഭീകരാക്രമണകെസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് ഫാഹീസ് സയീദ്. കൂടാതെ 2025 ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിലും ലഷ്‌കറെ തൊയ്ബയുടെ പങ്ക് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഹാഫിസ് സയീദ് എട്ടാം പ്രതിയാണ്.
