ലണ്ടന്‍ സന്ദര്‍ശിക്കുന്നവര്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും അധികമായുള്ള സ്ഥലങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എയര്‍ ചൈനയുടെ മുന്നറിയിപ്പ്

ഇന്ത്യക്കാരും പാകിസ്ഥാനികളും അധികമുള്ള സ്ഥലങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എയര്‍ ചൈനയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (09:51 IST)
ഇന്ത്യക്കാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി എയര്‍ ചൈന. എയര്‍ ചൈനയുടെ ഫ്ലൈറ്റ് മാഗസിന്‍ ആയ വിംഗ്സ് ഓഫ് ചൈനയില്‍ പ്രസിദ്ധീകരിച്ച സഞ്ചാരികള്‍ക്കായുള്ള മുന്നറിയിപ്പ് കുറിപ്പിലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം ഉള്ളത്.

ലണ്ടന്‍ സന്ദര്‍ശിക്കുന്നവര്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും കറുത്ത വര്‍ഗക്കാരും അധികമുള്ള മേഖലകളില്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. മാഗസിനിലെ പരാമര്‍ശം ഇങ്ങനെയാണ്, “സഞ്ചരിക്കുവാന്‍ സുരക്ഷിതമായ
നഗരമാണ് ലണ്ടന്‍, എങ്കിലും ലണ്ടനില്‍ ഇന്ത്യക്കാര്‍, പാകിസ്ഥാനികള്‍, കറുത്തവര്‍ഗക്കാര്‍ എന്നിവര്‍ കൂടുതലായി ജീവിക്കുന്ന മേഖലകളില്‍ എത്തുമ്പോള്‍ ജാഗ്രത പാലിക്കണം”.

എയര്‍ ചൈന വിമാനത്തില്‍ യാത്ര ചെയ്ത ചൈനീസ് മാധ്യമപ്രവര്‍ത്തകയാണ് മാഗസിനിലെ വിവാദപരാമര്‍ശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌ത് ലോകത്തിനു മുന്നിലെത്തിച്ചത്. ഈ ലേഖനത്തെക്കുറിച്ച് ലണ്ടന്‍ മേയര്‍ക്ക് എന്താണ് പറയാനുള്ളതെന്നും അവര്‍ ട്വിറ്ററിലൂടെ ചോദിച്ചു. ലണ്ടനില്‍ എത്തുന്ന വനിത വിനോദസഞ്ചാരികള്‍ രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും അല്ലാത്ത പക്ഷം പുരുഷന്മാര്‍ക്കൊപ്പം മാത്രമേ പുറത്ത് പോകാവൂ എന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ലണ്ടന്‍ നിവാസികളും രൂക്ഷമായ ഭാഷയിലാണ് ലേഖനത്തോട് പ്രതികരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :