ടൊയോട്ടയുടെ ചലിക്കുന്ന കൊട്ടാരം ‘അല്‍ഫാര്‍ഡ്’ ഇന്ത്യന്‍ വിപണിയിലേക്ക്

ലക്ഷ്വറി എം പി വി സെഗ്‌മെന്റിലുള്ള പുതിയ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ടെയോട്ട ഒരുങ്ങുന്നു

toyota, alphard, mpv ടൊയോട്ട, അല്‍ഫാര്‍ഡ്, എം പി വി
സജിത്ത്| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (10:32 IST)
ലക്ഷ്വറി എം പി വി സെഗ്‌മെന്റിലുള്ള പുതിയ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ടെയോട്ട ഒരുങ്ങുന്നു. ജാപ്പനീസ്‌ മാര്‍ക്കറ്റില്‍ വന്‍ വിജയം തുടര്‍ന്നു കൊണ്ടിരിക്കുന്ന ലക്ഷ്വറി എം പി വി അല്‍ഫാര്‍ഡിനെയാണ് ഇന്ത്യയിലേക്കെത്തിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 50 ലക്ഷത്തോളമായിരിക്കും വാഹനത്തിന് ഇന്ത്യയിലെ വിപണി വില.

ആറു മുതല്‍ എട്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്ന അല്‍ഫാര്‍ഡില്‍ 2.4 ലീറ്റര്‍ ഹൈബ്രിഡ് ഓട്ടോമാറ്റിക് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ആഡംബര ശ്രേണിയാണെങ്കിലും കൂടുതല്‍ ഇന്ധന ക്ഷമത ഇതിലൂടെ ഉറപ്പുവരുത്താന്‍ കഴിയുമെന്നും കമ്പനി വ്യക്തമാക്കി. ഫൈവ് സ്പീഡ് ഓട്ടോമാറ്റിക്, ഫൈവ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷനുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്.

150 ബിഎച്ച്പി കരുത്തും 206 എന്‍എം ടോര്‍ക്കും ഈ ഹൈബ്രിഡ് എഞ്ചിന്‍ നല്‍കും. ഒരു ചലിക്കുന്ന കൊട്ടാരത്തെ അനുസ്മരിപ്പിക്കുന്നതാണ് വാഹനത്തിന്റെ ഇന്റീരിയര്‍. വ്യത്യസ്തമായ വിന്‍ഡോ ഗ്ലാസുകളും ഫ്രണ്ട് ബമ്പറും ഗ്രില്ലും വാഹനത്തിന് പുതുമ നല്‍കുന്നതാണ്‌. ഓട്ടോമാറ്റിക് സെന്റര്‍ ഡോര്‍, എല്‍ഇഡി റൂഫ് ലൈറ്റിങ്, പനോരമിക് സണ്‍റൂഫ് സ്മാര്‍ട്ട് എന്‍ട്രി ആന്‍ഡ് പുഷ് സ്റ്റാര്‍ട്ട് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :