1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. River in Nigeria

നൈജീരിയയില്‍ നദിയില്‍ ബോട്ട് മറിഞ്ഞ് 76 പേര്‍ക്ക് ദാരുണാന്ത്യം

River
നൈജീരിയയില്‍ നദിയില്‍ ബോട്ട് മറിഞ്ഞ് 76 പേര്‍ക്ക് ദാരുണാന്ത്യം. നൈജീരിയയിലെ അനമ്പ്ര സംസ്ഥാനത്താണ് സംഭവം. നൈജര്‍ നദിയിലാണ് അപകടം ഉണ്ടായത്. 85പേര്‍ സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്. മരിച്ചവരുടെ ആത്മാവിനായി പ്രാര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറഞ്ഞു.
 
നദിയില്‍ ജലനിരപ്പ് ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായിട്ടുണ്ട്. രാജ്യത്ത് ഉണ്ടായിട്ടുള്ള ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 
അടുത്ത ലേഖനം
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യുകെയിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്‍ക്കാരും യുകെയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു