16 വയസിന് മുകളില്‍ പ്രായമുള്ള മുസ്ലീം പെണ്‍കുട്ടികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (08:24 IST)
16 വയസിന് മുകളില്‍ പ്രായമുള്ള മുസ്ലീം പെണ്‍കുട്ടികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് കോടതി. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലീം വ്യക്തിനിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ജസ്റ്റിസ് ജസ്ജിത് സിങ് ബോദിയാണ് വിധി പുറപ്പെടുവിച്ചത്. രക്ഷിതാക്കളില്‍ നിന്നും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് 16ഉം21ഉം വയസുള്ള ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :