രണ്ടാം ഭര്‍ത്താവിന് സെക്സ് പഠിക്കാന്‍ യുവതി നല്‍കിയത് സ്വന്തം മകളെ!

പെന്‍സില്‍വാലി| VISHNU N L| Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (19:58 IST)
തന്റെ രണ്ടാം ഭര്‍ത്താവില്‍ നിന്ന് കുട്ടിയുണ്ടാകുന്നതിനായി അയാളെ കൂടുതല്‍ ലൈഗിക രീതികള്‍ പഠിപ്പിക്കാന്‍ സ്വന്തം മകളെ ഉപയോഗിച്ച യുവതി പിടിയില്‍. അമേരിക്കയിലെ പെന്‍സില്‍വാലിയിലാണ് സംഭവം നടന്നത്. 33കാരിയായ മിസ്റ്റി മിച്ചിന്‍ഷോക്കാണ് അറസ്റ്റിലായത്. ആദ്യ വിവാഹത്തില്‍ ഉണ്ടായ പതിനഞ്ച് കാരിയായ മകളെയാണ് ഇവര്‍ രണ്ടാം ഭര്‍ത്താവിനായി കാഴ്ചവച്ചത്.

വീണ്ടും ഒരു കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തില്‍ നിന്നാണ് മിച്ചിന്‍ഷോ ഈ കടുംകൈ പ്രവര്‍ത്തിച്ചത്. ഗര്‍ഭിണിയാകാന്‍ വേണ്ടി ഫലപ്രദമായ ലൈംഗിക രീതികള്‍ ഭര്‍ത്താവിന് പറഞ്ഞുകൊടുത്ത മിച്ചിന്‍ഷോ ഇത് പരിശീലിക്കുന്നതിനായാണ് മകളെ ഭര്‍ത്താവിന് നല്‍കിയത്. 2013ലാണ് രക്ത ബന്ധങ്ങളെ മരവിപ്പിക്കുന്ന സംഭവം നടന്നത്. മകള്‍ ഗര്‍ഭിണിയായതൊടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇതേ തുടര്‍ന്ന് ഇവര്‍ അറസ്റ്റിലാവുകയായിരുന്നു.

നിലവില്‍ ജയിലില്‍ കഴിയുന്ന മചിന്‍ഷോക്കിന് 15മുതല്‍ 30 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് അറിയുന്നത്. ഗര്‍ഭിണിയായ 15കാരി ഇപ്പേള്‍ ഒരു സംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. ഈ കുട്ടിയേക്കുടാതെ 17 വയസുള്ള മറ്റൊരു മകളേയും ഇതേ കാര്യത്തിനായി ഉപയോഗിച്ചു എന്നാണ് ഡൊലീസിന് ഇവര്‍ മൊഴിനല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :