മകളെ നദിയിലേക്ക് കടിച്ച് വലിച്ച മുതലയെ അമ്മ അടിച്ചോടിച്ചു

  മുതലയുടെ ആക്രമണം , മകളെ മുതല പിടിച്ചു , മുതല
വഡോദര| jibin| Last Modified ശനി, 4 ഏപ്രില്‍ 2015 (14:14 IST)
സ്വന്തം ജീവന്‍ മറന്ന് മകളെ മുതലയുടെ വായില്‍ നിന്ന് രക്ഷിച്ച മാതാവ് ഗ്രാമത്തിലെ ധീരവനിതയായി. ഗുജറാത്തിലെ പാദ്രാ നഗരത്തിന്‌ സമീപമുള്ള തികാര്യമുബാറക്ക്‌ ഗ്രാമത്തിലെ ദിവാലി എന്ന സ്‌ത്രീയാണ് 19 കാരിയായ മകള്‍ കാന്താ വാങ്കറയെ മുതലയുടെ വായില്‍ നിന്ന് രക്ഷിച്ചത്.

വെള്ളിയാഴ്‌ച രാവിലെ ഒമ്പത്‌ മണിയോടെ 260തോളം മുതലകളുള്ള വിശ്വാമിത്രി നദിയില്‍ തുണിയലക്കാന്‍ പോയതായിരുന്നു ദിവാലിയും കാന്തയും. തുണി അലക്കുന്നതിനിടയില്‍ ഒരു കൂറ്റന്‍ കാന്തയുടെ കാലില്‍ കടിച്ച് നദിയിലേക്ക് വലിച്ച് താഴ്‌ത്താന്‍ ശ്രമിക്കുകയായിരുന്നു. കാന്തയുടെ നിലവിളി കേട്ട് സമീപത്ത് നിന്നിരുന്ന ദിവാലി മകളുടെ കൈയില്‍ പിടിച്ച്‌ വലിച്ച് കരയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും മുതല ഇരുവരെയും വലിച്ച് നദിയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. ഈ സമയം നദിയില്‍ കിടന്നിരുന്ന മരക്കഷണമെടുത്ത് ദിവാലി മുതലയെ അടിക്കുകയായിരുന്നു. നീണ്ട പോരാട്ടത്തിനിടെ മുതല കാലിലെ പിടി വിട്ട് നദിയിലേക്ക് തിരിച്ചിറങ്ങി പോകുകയായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്തയുടെ കാലില്‍ വലിയ മുറിവ് ഏറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നദിയില്‍ ഇറങ്ങരുതെന്ന്‌ നാട്ടുകാര്‍ക്ക്‌ ഫോറസ്‌റ്റ് അധികൃതര്‍ കൃത്യമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ്‌. അതേസമയം നിര്‍ദേശം നല്‍കിയിട്ടും നാട്ടുകാര്‍ ഇപ്പോള്‍ അലക്കാനും കുളിക്കാനും ഈ നദി ഉപയോഗിക്കുന്നുണ്ടെന്നും വനം വകുപ്പ്‌ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :