മുന്നൂറിലധികം തവണ ബലാത്സംഗം ചെയ്തു; യുവതി പിറന്നപടി ഇറങ്ങിയോടി

 ബലാത്സംഗം , പൊലീസ് , മയക്ക് മരുന്ന് , ഭര്‍ത്താവ് , കാമകേളി
ലണ്ടന്‍| jibin| Last Modified വ്യാഴം, 15 ജനുവരി 2015 (17:25 IST)
ഭര്‍ത്താവിന്റെ വികൃതമായ കാമകേളിയെ തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് തടവിലായി. മയക്കുമരുന്ന് നല്‍കിയ ശേഷം ഭര്‍ത്താവ് മുന്നോറ് തവണയിലധികം തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് ഇരുപത്തിയാറുകാരിയായ യുവതി വെളിപ്പെടുത്തിയത്.

വര്‍ഷങ്ങളായി ഭര്‍ത്താവ് വികൃതമായ രീതിയില്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു. ഒരു ദിവസം രാവിലെ ഉറക്കത്തിനിടയിലാണ് ഭര്‍ത്താവിന്റെ അപമര്യാദയായ പെരുമാറ്റം തനിക്ക് മനസിലായതെന്നും യുവതി പറഞ്ഞു. മയക്ക് മരുന്ന് നല്‍കി മയക്കി കിടത്തിയ ശേഷം നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായ ബലാത്സംഗം ചെറുത്ത താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടി അയല്‍വാസിയായ മുതിര്‍ന്ന സ്ത്രീയുടെ അടുത്ത് എത്തിയെന്നും. അവരാണ് വിവരം പൊലീസില്‍ അറിയിക്കാന്‍ ഉപദേശിച്ചതെന്നും യുവതി പറഞ്ഞു.


തുടര്‍ന്ന് പൊലീസ് ഭര്‍ത്താവിനെ ബലാത്സംഗ കുറ്റം ചുമത്തി പിടികൂടുകയായിരുന്നു. ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്‌ഡില്‍ 316 ലേറെ അശ്ലീല വീഡിയോകള്‍ പിടിച്ചെടുത്തു. ഇത് കൂടാതെ ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങളുടെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വീഡിയോയില്‍ പകര്‍ത്തിയതായും യുവതി പൊലീസിനോട് വെളിപ്പെടുത്തി. ഇത് തന്റെ സമ്മതത്തോടെ എടുത്തതല്ലെന്നും, തനിക്ക് മയക്ക് മരുന്ന് നല്‍കിയ ശേഷമാണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും യുവതി വെളിപ്പെടുത്തി. 12 വര്‍ഷത്തെ തടവിനാണ് ഇയാളെ കോടതി ശിക്ഷിച്ചത്. യുവതിയ്ക്ക് ഒരു കുട്ടിയുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :