ഗാസയിൽ ഹമാസും ഇസ്രയേൽ സേനയും നേർക്കുനേർ; വ്യോമാക്രമണം മൂന്നാം ദിവസത്തിലേക്ക്

തെക്കൻ ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ സേനയുടെ വ്യോമാക്രമണം. 2014നു ശേഷം ഇതാദ്യമായാണ് ഇസ്രയേൽ സേനയും ഹമാസും നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഗാസയ്ക്ക് നേരെയുള്ള ഇസ്രയേൽ സേനയുടെ നാലാമത്തെ വ്യോമാക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഗാസ സിറ്റി| aparna shaji| Last Modified ശനി, 7 മെയ് 2016 (11:49 IST)
തെക്കൻ ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ സേനയുടെ വ്യോമാക്രമണം. 2014നു ശേഷം ഇതാദ്യമായാണ് ഇസ്രയേൽ സേനയും ഹമാസും നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഗാസയ്ക്ക് നേരെയുള്ള ഇസ്രയേൽ സേനയുടെ നാലാമത്തെ വ്യോമാക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

അതിർത്തിയിൽ നിന്നും ഇസ്രയേൽ ടാങ്ക് നിരവധി തവണ ഗാസയിലേക്ക് ആക്രമണങ്ങൾ അഴിച്ച് വിടാറുണ്ട്. ഇതിനെതിരെ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ഇസ്രയേൽ സേനയ്ക്ക് നേരെ പീരങ്കി ആക്രമണവും നടത്തുന്നുണ്ട്. ബുധനാഴ്ച നടന്ന ആക്രമണത്തിൽ ഗാസയിലെ ഒരു വീട്ടമ്മ മരിച്ചിരുന്നു.

ഗാസ അതിർത്തിയിൽ ഹമാസ് നിർമിച്ച് രഹസ്യ തുരങ്കം കണ്ടെത്തിയതിനെത്തുടർന്നാണ് ഇസ്രയേൽ സേന നിയമ നടപടികൾ സ്വീകരിച്ചത്. 2014ൽ 50 ദിവസം നീണ്ട ആക്രമണത്തിൽ 2251 പലസ്തീൻ പൗരൻമാരും 73 ഇസ്രയേൽ സൈനികരുമാണു കൊല്ലപ്പെട്ടത്. ഇതിനെത്തുടർന്ന് ഹമാസ് മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇതു നിലനിൽക്കവെയാണ് ഇസ്രയേൽ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം അഴിച്ച് വിട്ടത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :