റംസാൻ മാസത്തിൽ മതസൌഹാർദ്ദത്തിന്റെ സന്ദേശവുമായി ഉത്തർപ്രദേശ് ജയിലിലെ ഹൈന്ദവർ

ഇസ്ലാം മതവിശ്വാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു ഇവര്‍

റംസാൻ മാസം , വ്രത ശുദ്ധി , ജയിലിൽ റംസാന്‍
ലഖ്നൗ| joys| Last Updated: വ്യാഴം, 9 ജൂണ്‍ 2016 (15:49 IST)
റംസാൻ മാസത്തിൽ മത സൌഹാര്‍ദ്ദത്തിന്റെ സന്ദേശവുമായി ഉത്തർപ്രദേശിലെ ജയിലിലെ ഹൈന്ദവർ. തങ്ങളോടൊപ്പം ജയിലിൽ കഴിയുന്ന ഇസ്ലാം മതവിശ്വാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രീതിയിൽ ആയിരുന്നു നോമ്പു നാളുകളിലെ ഹൈന്ദവ സഹോദരങ്ങളുടെ നിലപാടുകളും.

ലോകത്താകമാനമുള്ള ഇസ്ലാം മതവിശ്വാസികളും വ്രതശുദ്ധിയുടെ നാളുകളിലൂടെ കടന്നു പോകുന്ന മാസമാണ് റംസാൻ. ചൊവ്വാഴ്ച റംസാൻ വ്രതം ആരംഭിച്ചത്. യുപിയിലെ ജില്ല ജയിലിലെ ഹൈന്ദവ സഹോദരങ്ങൾ മുസ്ലിം സഹോദരന്മാര്‍ക്ക്
ഒപ്പം വ്രതമെടുത്താണ് തങ്ങളുടെ സ്നേഹം തെളിയിച്ചത്.

ജയിലിൽ 1150 ഇസ്ലാം മത വിശ്വാസികൾ ആണ് കഴിയുന്നത്. റംസാൻ വ്രതം തുടങ്ങിയപ്പോൾ ഇവര്‍ക്കൊപ്പം ജയിലിൽ കഴിയുന്ന 65 ഹൈന്ദവരും വ്രതം പിന്തുടരുകയായിരുന്നു - ജയിലർ സതിഷ് ത്രിപാഠി പരഞ്ഞു. റംസാൻ വ്രതത്തിന്റെ ഭാഗമായി പ്രത്യേക പ്രാർത്ഥനകൾ നടത്താനുള്ള സൌകര്യവും രാവിലെ 'സെഹ് രി' ഭക്ഷണത്തിനും വൈകുന്നേരം ഇഫ്താരിനും ഉള്ള സൌകര്യവും ജയിലിൽ ഒരുക്കിയിട്ടുണ്ട്.

പാലും പഴവും മറ്റ് പലഹാരങ്ങളും തടവറയിൽ കഴിയുന്നവര്‍ക്ക് ലഭിക്കുന്നതിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :