പ്രധാനലക്ഷ്യം സാമ്പത്തിക സ്ഥിരത ഉറപ്പാക്കൽ, ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ചുമതലയേറ്റു

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (17:18 IST)
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ റിഷി സുനക് ചുമതലയേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് രാജാവിനെ കണ്ട ശേഷമാണ് റിഷി സുനക് ചുമതലയേറ്റത്. ഭീമമായ സാമ്പത്തിക ഭാരം അടുത്ത തലമുറയ്ക്ക് മേൽ അടിചേൽപ്പിക്കില്ലെന്ന് പറഞ്ഞ റിഷി സുനക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

ഇന്നലെയാണ് റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.ബോറിസ് ജോൺസൺ, തെരേസ മേ മന്ത്രിസഭകളിൽ അംഗമായിരുന്ന റിഷി സുനക് 42-ാം വയസിലാണ് ബ്രിട്ടൻ്റെ പ്രധാനമന്ത്രി കസേരയിൽ എത്തുന്നത്. 20 വർഷത്തിനിടെ ബ്രിട്ടനിൽ ചുമതലയേൽക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് റിഷി സുനക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :