മാനുകളുടെ കൊമ്പ് അറുത്തുമാറ്റി രക്തം ശേഖരിക്കും, കുളി ഈ ചോരയില്‍; എല്ലാ യാത്രകളിലും വ്‌ളാഡിമര്‍ പുടിനൊപ്പം ക്യാന്‍സര്‍ സ്‌പെഷ്യലിസ്റ്റും !

രേണുക വേണു| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (15:57 IST)

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ മൃഗങ്ങളെ ഉപയോഗിച്ചുള്ള ചികിത്സാരീതിയാണ് പിന്തുടരുന്നതെന്ന് റിപ്പോര്‍ട്ട്. മാന്‍ കൊമ്പ് അറുത്തുമാറ്റി രക്തം ശേഖരിച്ച് ആ രക്തം കൊണ്ടാണ് പുടിന്‍ എല്ലാദിവസവും കുളിക്കുന്നതെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയിലെ ഇന്‍വസ്റ്റിഗേറ്റീവ് വാര്‍ത്ത ഔട്ട്‌ലെറ്റായ 'പ്രോക്ട്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാ യാത്രകളിലും മധ്യ മോസ്‌കോയിലെ സെന്റര്‍ ക്ലിനിക്ക് ആശുപത്രിയില്‍ നിന്നുള്ള അര്‍ബുദ വിദഗ്ധരായ ഡോക്ടര്‍മാര്‍ പുടിനെ അനുഗമിക്കുന്നുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ ഉണ്ട്.

ആരോഗ്യം വീണ്ടെടുക്കുന്നതിനായാണ് പുടിന്‍ മാന്‍ കൊമ്പ് അറുത്തുമാറ്റുമ്പോള്‍ കിട്ടുന്ന രക്തത്തില്‍ കുളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൈബീരിയയില്‍ കണ്ടുവരുന്ന അള്‍ട്ടായി റെഡ് ഡിയര്‍ ഇനത്തില്‍പ്പെട്ട മാനുകളുടെ കൊമ്പില്‍ നിന്നുമാണ് പുട്ടിനുവേണ്ടി രക്തം ശേഖരിച്ചിരുന്നതെന്നും പറയപ്പെടുന്നു. ഏതാണ്ട് ഒന്നര പതിറ്റാണ്ടു മുന്‍പാണ് പുട്ടിന്‍ ഈ ചികിത്സാരീതി ആരംഭിച്ചത്.

മാനുകളുടെ തലയില്‍നിന്നും അറത്തുമാറ്റപ്പെടുന്ന കൊമ്പിലെ രക്തത്തില്‍ കുളിക്കുന്നതും അത് കുടിക്കുന്നതും നൂറ്റാണ്ടുകളായി റഷ്യയില്‍ പിന്‍തുടരുന്ന ചികിത്സാരീതിയാണ്. റഷ്യയ്ക്ക് പുറമെ ചൈന, കൊറിയ എന്നിവിടങ്ങളിലും ഇത് പ്രചാരത്തിലുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :