കൊവിഡിന് ശേഷം 20പേരില്‍ ഒരാള്‍ക്ക് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി പഠനം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (16:58 IST)
കൊവിഡിന് ശേഷം 20പേരില്‍ ഒരാള്‍ക്ക് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി പഠനം. കൊവിഡ് വന്നുപോയ ശേഷമാണ് ആളുകളില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തുന്നത്. നേച്ചുറല്‍ കമ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരിലാണ് രോഗങ്ങള്‍ ഉണ്ടാകുന്നത്. നെഞ്ചുവേദന, ശ്വാസം മുട്ട്, നെഞ്ചിടിപ്പ്, ഉത്കണ്ഠ, ബ്രെയിന്‍ ഫോഗ് എന്നിവയാണ് ഉണ്ടാകുന്നത്. പ്രായമായവരിലും സ്ത്രീകളിലുമാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ കാണുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :