ലണ്ടണ്‍:|
Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (20:00 IST)
പോണ്‍ സൈറ്റ് കാണുന്നതിനിടെയാണ് അത് സംഭവിച്ചത്. മുറിയിലേക്ക്
അമ്മ കയറിവരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ ഡെന്‍സല്‍ എന്ന കൗമാരക്കാരന്
ലാപ്‌ടോപ്പ് തല്ലിത്തകര്‍ക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലായിരുന്നു.
സംഭവം സെഡല്‍ ട്വിറ്ററില്‍ പങ്കുവച്ചു. ‘അമ്മ പടി കയറി വരുന്നു, താന്‍ കണ്ടുകൊണ്ടിരുന്ന പോണ്‍ഹബ് എന്ന സൈറ്റ് ഹാങ്ങായി നില്‍ക്കുന്നു. എനിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല’ സെഡല്‍ ട്വിറ്ററില്‍ കുറിച്ചു. ഇതുകൂടാതെ ട്വീറ്റിനൊപ്പം തകര്‍ന്ന ലാപ്‌ടോപിന്റെ ചിത്രവും ചേര്‍ത്തിരുന്നു.
ഇതോടെ ഡെന്‍സലിന്റെ സങ്കടം മാറ്റാന്‍ പോണ്‍ഹബ് തന്നെ രംഗത്തെത്തി. തങ്ങളുടെ നല്ലൊരു ആരാധകന്റെ സങ്കടം കാണാതിരിക്കാനാകില്ലെന്നും അദ്ദേഹത്തിന്റെ കൂറ് മനസിലാക്കുന്നുവെന്നും അതിനാല്‍ വിപണിയിലുളള ഏറ്റവും പുതിയ ഒരു കമ്പ്യൂട്ടര്‍ തങ്ങള്‍ അദ്ദേഹത്തിന് സമ്മാനിക്കുന്നുവെന്നും കമ്പനി
ട്വിറ്ററിലൂടെ അറിയിച്ചു.