ലണ്ടന്‍|
VISHNU N L|
Last Updated:
ബുധന്‍, 20 മെയ് 2015 (16:28 IST)
അശ്ലീല ചുവയുള്ള ചിത്രങ്ങള്‍ പോസ്‌റ്റു ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഉപഭോക്‌താക്കളുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിക്കാനൊരുങ്ങുന്നു.ട്വിറ്റര്‍ ഉപഭോക്‌താക്കള്‍ക്ക് വെബ്‌സൈറ്റില്‍ അനുവദിച്ചിട്ടുള്ള പ്രവര്‍ത്തനാനുമതിയുടെ ലംഘനമാണ് നിലവില്‍ നടക്കുന്നതെന്നാണ്
ട്വിറ്റര്‍ വിലയിരുത്തല്‍. എകദേശം പത്ത് മില്യന്‍ ഉപഭോക്‌താക്കള്‍ ഇത്തരത്തില്‍ ട്വിറ്റര്‍ ദുരുപയോഗം ചെയ്യുന്നതായാണ് കണക്കുകള്‍. ഇത്തരക്കാരുടെ അക്കൗണ്ടുകളാവും അധികൃതര്‍ ഉടന്‍ മരവിപ്പിക്കുക.
അശ്ലീല ട്വിറ്റുകളുടെയും ചിത്രങ്ങളുടെയും ഉപയോഗം ട്വിറ്ററില്‍ വര്‍ധിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുമ്പ് വ്യക്‌തമാക്കിയിരുന്നു. അശ്ലീല ചിത്രങ്ങള്‍, വര്‍ഗീയത പ്രചരിപ്പിക്കുന്ന ട്വീറ്റുകള്‍, സമാന രീതിയിലുള്ള പ്രൊഫൈല്‍ ചിത്രങ്ങള്‍, ഹേഡര്‍ ചിത്രങ്ങള്‍ തുടങ്ങിയവ ട്വിറ്ററില്‍ ഉപയോഗിക്കരുതെന്ന് വെബ്‌സൈറ്റിന്റെ നിയമാവലിയിലും ചൂണ്ടിക്കാണിക്കുന്നുണ്ട്.