രണ്ടാമത്തെ ജപ്പാന്‍ പൌരനെയും വധിച്ചെന്ന് ഐ എസ്

ടോകിയോ| Joys Joy| Last Modified ഞായര്‍, 1 ഫെബ്രുവരി 2015 (10:04 IST)
ബന്ദിയാക്കിയ രണ്ടാമത്തെ ജപ്പാന്‍ പൌരനെയും വധിച്ചെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ . സിറിയയില്‍ ബന്ദിയാക്കപ്പെട്ട ജപ്പാന്‍കാരനായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോ ജോഗോയെ ആണ് വധിച്ചത്. ഇദ്ദേഹത്തെ വധിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടെന്ന് ഐ എസ് ഭീകരര്‍ അവകാശപ്പെട്ടു.

അതേസമയം, ഇക്കാര്യം ജപ്പാന്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ക്കൊപ്പം ബന്ദിയാക്കിയ ഹരുന യുകാവ എന്ന ജപ്പാന്‍ സ്വദേശിയെ വധിച്ചിരുന്നു. സുരക്ഷ കോണ്‍ട്രാക്‌ടറായ യുകാവയെ തലവെട്ടി കൊന്നുവെന്ന് വിശദീകരിക്കുന്ന വീഡിയോദൃശ്യവും ഐ എസ് പുറത്തു വിട്ടിരുന്നു.

ഇതിനുമുമ്പ് പുറത്തുവിട്ട ആദ്യ വീഡിയോയില്‍ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച രണ്ടു ബന്ദികള്‍ക്ക് നടുവില്‍ കത്തിയുമായി നില്‍ക്കുന്ന ഭീകരന്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :