ചാര്‍ലി എബ്ദോ ആക്രമികള്‍ ‘ജിഹാദിസ്റ്റ് ഹീറോസ്‘ എന്ന് ഐ എസ് റേഡിയോ

പാരീസ്| Last Modified വെള്ളി, 9 ജനുവരി 2015 (12:34 IST)
പാരീസില്‍
മനുഷ്യമനസാക്ഷിയെ നടുക്കിയ നരമേധം നടത്തിയവരെ അനുമോദിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ റേഡിയോ സന്ദേശം.പ്രസ്താവനയില്‍ ഷാര്‍ലി എബ്ദോയുടെ പാരീസിലെ ഓഫീസില്‍ ആക്രമം നടത്തിയവരെ ഹീറോ എന്നാണ് ഐ എസ് വിശേഷിപ്പിച്ചിരിക്കുന്നത്. സന്ദേശത്തില്‍ 12 മാധ്യമപ്രവര്‍ത്തകരെ ജിഹാദിസ്റ്റ് ഹീറോസ് കൊലപ്പെടുത്തിയെന്നും കൊല്ലപ്പെട്ട കാര്‍ട്ടൂണിസ്റ്റുകള്‍ ഇസ്ലാമിനെ
കളിയാക്കിയവരാണെന്നും പറയുന്നു.

പാരീസിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ചാര്‍ലി ഹെബ്‌ദോയുടെ
ഓഫീസിന് നേരെ നടന്ന ഭീരകാക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹാമിദ് മുറാദ് എന്ന 18 വയസുകാരന്‍ കീഴടങ്ങിയിരുന്നു. രണ്ട് സഹോദരങ്ങളടക്കം മൂന്നുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു. പാരീസ് സ്വദേശികളായ ഷെരീഫ് കൊവാച്ചിയെന്ന മുപ്പത്തിരണ്ടുകാരനും സഹോദരന്‍ സയിദ് കൊവാച്ചിയേയും പൊലീസ് തിരഞ്ഞുവരികയാണ്. ഇവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. ഇവര്‍ മൂന്നുപേരും നടത്തിയ ആക്രമണത്തിന്റ്രെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ അതീവ സുരക്ഷ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :