വത്തിക്കാന്‍സിറ്റി|
Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (12:50 IST)
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മാര്‍പ്പാപ്പയെ വധിക്കാന്‍ പദ്ധിതിയിട്ടതായി
വത്തിക്കാനിലെ ഇറാഖ് അംബാസിഡര്‍ ഹബീബ് അല്‍-സദാര്‍.
ഒരു ഇറ്റാലിയന്‍ ദിനപ്പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഹബീബ് ഇക്കാര്യം വെളിപ്പെടുത്തിയത്.മാര്‍പ്പാപ്പ അടുത്തയാഴ്ച അല്‍ബാനിയിലും, തുര്‍ക്കിയിലും മാര്‍പ്പാപ്പ നടത്തുന്ന സന്ദര്‍ശനത്തിനിടെ വധിക്കാനാണ് വിമതരുടെ നീക്കമെന്നാണ് ഹബീബ് അല്‍സദാര്‍ പറഞ്ഞത്.
വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ തനിക്ക് ലഭിച്ചതെന്നും റോമില്‍ വച്ച് പോലും മാര്‍പ്പാപ്പയ്ക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ഹബീബ് അല്‍ സദാര്‍ പറയുന്നു.
എന്നാല്‍ ആക്രമണ ഭീഷണി നിലനില്‍ക്കുമ്പോഴും അധിക സുരക്ഷ വേണ്ടെന്ന നിലപാടാണ് മാര്‍പ്പാപ്പ സ്വീകരിച്ചിരിക്കുന്നത്. പതിവ് പോലെ തുറന്ന വാഹനത്തില്‍ തന്നെയാകും മാര്‍പ്പാപ്പ ആളുകളെ കാണുകയെന്നാണ് വത്തിക്കാന്‍ വക്താവ് അറിയിച്ചിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.