റെയ്നാ തോമസ്|
Last Modified വെള്ളി, 6 ഡിസംബര്‍ 2019 (12:03 IST)
മരിച്ച സ്ത്രീയുടെ മാറിടത്തിൽ തലോടിയെന്ന ആരോപണം വിവാദമായതോടെ യുഎസിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. മൃതദേഹത്തിൽ ബോധപൂർവം സ്പർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഔദ്യോഗികതല അന്വേഷണം പ്രഖ്യാപിച്ചത്. ഇയാളോട് അവധിയിൽ പോകാൻ അധികൃതർ ആവശ്യപ്പെട്ടു.
ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായിരുന്നില്ല. പ്രതിഷേധം രൂക്ഷമായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം വേഗം പൂർത്തിയാക്കുമെന്നും ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ലെഫ്റ്റ്നന്റ് ക്രിസ് റാമിറെസ് വ്യക്തമാക്കി.