കേരളം രക്ഷപ്പെട്ടു; ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ പതിച്ചു - വീണത് ശാന്തസമുദ്രത്തിൽ

കേരളം രക്ഷപ്പെട്ടു; ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ പതിച്ചു - വീണത് ശാന്തസമുദ്രത്തിൽ

Tiangong-1 , Chinese space station , crashes , space , ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1 , ടി​യാ​ൻഗോം​ഗ് , സ്വ​ർ​ഗീ​യ​കൊ​ട്ടാ​രം , ചൈന , ബഹിരാകാശ നിലയം
ബീജിംഗ്| jibin| Last Modified തിങ്കള്‍, 2 ഏപ്രില്‍ 2018 (08:46 IST)
നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1പസഫികിലെ ശാന്തസമുദ്രത്തിൽ പതിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പേടകം സമുദ്രത്തിൽ വീണത്.

ഏ​​​ഴു ട​​​ൺ ഭാ​​​ര​​​മു​​​ള്ള നി​​​ല​​​യ​​​ത്തി​​​ന്‍റെ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഭൗ​​​മാ​​​ന്ത​​​രീ​​​ക്ഷ​​​വു​​​മാ​​​യു​​​ള്ള ഘ​​​ർ​​​ഷ​​​ണ​​​ത്തി​​​ൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ബഹിരാകാശ നിലയത്തിന്റെ ഭൂരിഭാഗവും കത്തിപ്പോയിരുന്നു.

2011 സെ​പ്റ്റം​ബ​ർ 29-നു ​വി​ക്ഷേ​പി​ച്ച​താ​ണു ടി​യാ​ൻഗോം​ഗ് അ​ഥ​വാ സ്വ​ർ​ഗീ​യ​കൊ​ട്ടാ​രം എന്ന പേരിലുള്ള ബഹിരാകാശ നിലയം. അ​ന്ന് എ​ട്ട​ര ട​ൺ ഭാ​ര​വും 10.5 മീ​റ്റ​ർ നീ​ള​വും ഉ​ണ്ടാ​യി​രു​ന്നു.

ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലർച്ചെയോ നിലയം ഭൂമിയിൽ വീഴുമെന്നാണു ചൈനയുടെ പ്രവചനം. ഞായറാഴ്ച ഉച്ചതിരഞ്ഞു പേടകം ഭൂമിക്ക് 179 കിലോമീറ്റർ ഉയരത്തിൽ എത്തിയിരുന്നു. നിലയം കേരളത്തില്‍ വീഴാനുള്ള സാധ്യത ഉണ്ടെന്നുള്ള വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :