പുതിയ മക്കാൻ എസ്‌യുവി‌യുമായി പോർഷേ ഇന്ത്യയിൽ, വില 70 ലക്ഷം !

Last Updated: ബുധന്‍, 31 ജൂലൈ 2019 (14:20 IST)
മക്കാൻ എസ്‌യുവിയുടെ പരിഷ്കരിച്ച പതിപ്പിനെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ആഡംബര വാഹനം നിർമ്മാതാക്കളായ പോർഷേ. നിരവധി മാറ്റങ്ങളോടെയും ആദ്യ പതിപ്പിൽനിന്നും വിലയിൽ കുറവ് വരുത്തിയുമാണ് പുതിയ തലമുറ മക്കാൻ എസ്‌യുവിയെ പോർഷേ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. വാഹനത്തിന്റെ പ്രാരംഭ മോഡലിന് 69.98 ലക്ഷമാണ് ഇന്ത്യൻ വിപണിയിൽ എക്സ് ഷോറൂം വില.

മക്കാൻ, മക്കാൻ എസ് എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. 85.03 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഉയർന്ന വകഭേതത്തിന്റെ വില. പോർഷേയുടെ പുത്തൻ ഡിസൈൻ ശൈലി വാഹനത്തിൽ പ്രതിഫലിച്ച് കാണാം. മുന്നിലെ ഗില്ലും, ഹെഡ്‌ലാമ്പുകളും പുതിയ ഡിസൈൻ ശൈലിയിലേക്ക് ഇണക്കി ചേർത്തിട്ടുണ്ട് ഇരു സൈഡുകളിൽനിന്നും പോർസ്ഷേ ലോഗോയിലേക്ക് നീണ്ടുപോകുന്ന ടെയിൽ ലാമ്പുകളാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.

അകത്തളത്തിലും കൂടുതൽ പ്രീമിയം ഫീച്ചറുകൾ ഇടംപിടിച്ചിട്ടുണ്ട്. പുതിയ 10.9 ഇഞ്ച് ഇൻഫോടെയിൻമെന്റ് സംവിധാനമാണ് വാഹനത്തിൽ ഉള്ളത്. പോർഷെ കമ്മ്യൂണിക്കേഷൻ സിസിറ്റം, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നീ സങ്കേതിക വിദ്യകൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ഡബിൾ ഡിജിറ്റൽ സ്ക്രീൻ, ഗിയർ ഷിഫ്റ്റിന് ചുറ്റുമുള്ള ടച്ച് കണ്ട്രോൾ എന്നിവ വാഹനത്തിന്റെ ഇന്റീരിയറിലെ പ്രത്യേകതകളാണ്. 3 സോൺ ക്ലൈമാറ്റിക് കൺട്രോൾ, ക്രൂസ് കൺ‌ട്രോൾ എന്നിവയും വാഹനത്തിൽ ഉണ്ട്.

252 ബിഎച്ച്‌പി കരുത്തും, 370 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോ ചാർജ്ഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. മക്കാനിലുള്ളത്. 6.7
സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എഞ്ചിന് സാധിക്കും. മണിക്കൂറിൽ 227 കിലോമീറ്ററാണ് ഈ എഞിന്റെ പരമാവധി വേഗം. 384 ബിഎച്ച്‌പി കരുത്തും 480 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 3.0 ലിറ്റർ ഡബിൾ ടർബോ വി സിക്സ് പെട്രോൾ എഞ്ചിനാണ് മക്കാൻ എസിൽ ഉള്ളത്. ഡബിൾ ക്ലച്ച് ടർസ്മിഷനും ഓൾഡ്രൈവ് സംവിധാനവും വാഹനത്തിൽ ലഭ്യമാണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്
തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടെ ട്രെയിനർക്ക് കോടതി 23 വർഷത്തെ ...

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു
എറണാകുളം : കൊച്ചിയിൽ ശനിയാഴ്ച വെളുപ്പിന് വ്യക്തമായ കണക്കുകൾ ഇല്ലാതെ വില്ലിംഗ്ടൺ ഐലൻ്റിൽ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം. ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...