തെക്കന്‍ ഫിലിപ്പിന്‍സില്‍ മാര്‍ക്കറ്റില്‍ സ്ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു

ഫിലിപ്പിന്‍സില്‍ സ്ഫോടനത്തില്‍ 12 മരണം

മനില| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2016 (07:38 IST)
തെക്കൻ ഫിലിപ്പിന്‍സില്‍ ഉണ്ടായ സ്ഫോടനത്തില്‍ 12 മരണം. മാർക്കറ്റിലാണ് സ്​ഫോടനം നടന്നത്. സ്ഫോടനത്തില്‍ 71 പേർക്ക്​ പരുക്കേറ്റിട്ടുണ്ടെന്ന് സർക്കാർ വക്​താവ്​
ഏണസ്​റ്റോ അബെല്ല പറഞ്ഞു.

ഫിലിപ്പീൻസ്​ പ്രസിഡൻറ്​ ​റൊഡ്രീഗോ ദത്തേർതയുടെ ജന്മനാടായ ദാവോ സിറ്റിയിലാണ്​ സ്ഫോടനം ഉണ്ടായത്​. ​അതേസമയം, പ്രസിഡൻറ്​ സുരക്ഷിതനാണെന്ന് പൊലീസ് മേധാവി അറിയിച്ചു. സംഭവം അന്വേഷിച്ച്​ വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ്​ വ്യക്തമാക്കി.

ദാവോ സിറ്റിയിലെ ആഡംബര ഹോട്ടലായ മാർക്കോ പോളോ ഹോട്ടലിനടുത്താണ്​ സ്​ഫോടനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :