അഭിഭാഷകന്‍ സ്ത്രീയെ അപമാനിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന് പൊലീസ്

അഭിഭാഷകന്‍ സ്ത്രീയെ അപമാനിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന് പൊലീസ്

കൊച്ചി| priyanka| Last Updated: ബുധന്‍, 3 ഓഗസ്റ്റ് 2016 (11:45 IST)
ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യൂ മാഞ്ഞൂരാന്‍ സ്ത്രീയെ അപമാനിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും 37 പേരുടെ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ട്.

അതിനാല്‍ കേസന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പൊലീസ് കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. കേസ് സംബന്ധിച്ച വാര്‍ത്ത നല്‍കുന്നത് റദ്ദാക്കണമെന്നും കേസില്‍ രഹസ്യമൊഴി മാധ്യമങ്ങളിലൂടെ പുറത്തു വന്നത് അന്വേഷിക്കണമെന്നും ധനേഷ് മാത്യു മാഞ്ഞൂരാന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :