കാബൂള്‍|
jibin|
Last Modified ഞായര്‍, 4 മെയ് 2014 (10:29 IST)
അഫ്ഗാനിസ്ഥാനില്‍ 2100 പേരുടെ മരണത്തിന് കാരണമായ മണ്ണിടിച്ചിലില്‍
കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്തി വെച്ചു. വീണ്ടും മണ്ണിടിയാനുള്ള സാധ്യതയും
തണുത്ത കാലവസ്ഥയുമാണ് തെരച്ചില്‍ നിര്‍ത്താന്‍ കാരണം.
ഈ മേഖലയില്‍ മഴ കനത്ത തോതില്‍ തുടരുകയാണ്. മണ്ണിനടിയില്‍പ്പെട്ട 2500ലധികം പേരെ രക്ഷിക്കാനാവില്ലെന്നാണ് നിഗമനം. ഒരു മലയുടെ ഭാഗം പൂര്‍ണമായും ഗ്രാമത്തിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. വീടുകളും കെട്ടിടങ്ങളും തരിപ്പണമായി. 300ഓളം കുടുംബങ്ങളിലായാണ് 2100 പേര്‍ മരിച്ചത്.
അഞ്ഞൂറോളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഹോബോ ഗ്രാമത്തില്‍ തകര്‍ന്ന് വീണ കൂറ്റന്‍ പാറക്കെട്ടിനടിയില്‍ മാത്രം 100റോളം വീടുകള്‍
അകപ്പെട്ടിടുണ്ടെന്നാണ് പറയുന്നത്. പരിക്കേറ്റവരെയും മരിച്ചവരെയും കൊണ്ട് സമീപത്തെ ആശുപത്രികള്‍ നിറഞ്ഞു.