അഫ്ഗാന്‍ ദുരന്തം: മരിച്ചവരുടെ എണ്ണം 2,100 കവിഞ്ഞു

കാബൂള്‍| Last Modified ശനി, 3 മെയ് 2014 (14:18 IST)
വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 2100 കവിഞ്ഞു. ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായതായി ബഡാഖക്ഷന്‍ പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു. 300 കുടുംബങ്ങളിലെ അംഗങ്ങള്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മലയോരഗ്രാമമായ ഹോബോ ബാരിക്കില്‍ പ്രാദേശികസമയം ഒരു മണിയോടെയാണ്
മണ്ണിടിച്ചിലുണ്ടായത്.

മണ്ണിടിച്ചിലുണ്ടായ ബഡാഖക്ഷന്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണ്. അമേരിക്കന്‍ സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി ഈ മേഖലയിലുണ്ട്. 700ഓളം കുടുംബങ്ങളെ സൈന്യം രക്ഷപ്പെടുത്തി. അര്‍ഗോ ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 400 വീടുകള്‍ അപ്രത്യക്ഷമായി. അതേസമയം വടക്കന്‍ അഫ്ഗാനിസ്താന്റെ
മറ്റുഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം 67,000 പേര്‍ ദുരിതത്തിലാണ്.

ഹിന്ദുകുഷ്,​ പാമീര്‍ മലനിരകളോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമമാണ് ഹോബോ ബാരിക്.രക്ഷാ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും ഉപകരണങ്ങളുടെ അപര്യാപ്തത രക്ഷാപ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :