ഹംഗറി|
Last Modified ബുധന്‍, 9 സെപ്റ്റംബര്‍ 2015 (13:06 IST)
ഹംഗറിയിലെ അഭയാര്‍ത്ഥി പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ
അഭയാര്‍ത്ഥികളെ തൊഴിച്ച ചാനല്‍ പ്രവര്‍ത്തകയുടെ നടപടി വിവാദത്തില്‍. എന്‍1 ചാനലിന്റെ ക്യാമറാ വുമണായ പെട്ര ലാസ്ലോ എന്ന യുവതിയാണ് അഭയാര്‍ത്ഥികളെ തൊഴിച്ചത്.പെട്രോയുടെ നടപടി വിവാദമായതോടെ
ചാനല്‍ ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. ദൃശ്യങ്ങളില്‍ കു്ഞ്ഞിനേയും എടുത്തുകൊണ്ട് ഓടുന്ന ഒരു യുവാവിനെ ഇവര്‍ ചവിട്ടി വീഴ്ത്തുന്നതും കാണാം.
ഛായാഗ്രാഹകയുടെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും
കുറിച്ചു. കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന ഇവരെ അപ്പോള്‍ തന്നെ പിരിച്ചുവിട്ടതായും എന്‍1 ചാനല്‍ അധികൃതര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. സെര്‍ബിയന്‍ അതിര്‍ത്തി കടന്ന് പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ദിനംപ്രതി ഹംഗറിയിലേക്ക് കടക്കുന്നത്.