പട്ടേല്‍ പ്രക്ഷോഭം കടല്‍ കടന്ന് അമേരിക്കയിലും, മോഡിയെ പട്ടേലുമാര്‍ ബഹിഷ്കരിക്കും

ന്യൂജഴ്‌സി| VISHNU N L| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (11:18 IST)
സംവരണ പ്രശ്‌നത്തില്‍ ഗുജറാത്തില്‍ കലാപമഴിച്ചുവിട്ട പട്ടേല്‍ സമുദായം പ്രശം രാജ്യാന്തര തലത്തില്‍ വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഉടന്‍ തന്നെ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബഹിഷ്കരിക്കാനാണ്
അമേരിക്കയിലെ പട്ടേല്‍ സമുദായത്തിന്റെ തീരുമാനം. ന്യൂജഴ്‌സിയിലെ എഡിസനില്‍ ചേര്‍ന്ന പട്ടേലുമാരുടെ യോഗമാണ് ഈ തീരുമാനമെടുത്തത്.

ഇന്ത്യയില്‍ സംവരണ പ്രക്ഷോഭം നടത്തുന്ന പട്ടേല്‍ സമുദായംഗങ്ങള്‍ക്ക് പിന്തുണയായാണ് പട്ടേലുമാരുടെ തീരുമാനം. ഇതിന് പുറമെ ഗുജറാത്ത് സര്‍ക്കാരിന്റെ എല്ലാ പദ്ധതികളില്‍ നിന്ന് വിട്ടുനില്‍ക്കാനും നികുതി കൊടുക്കുന്നത് നിര്‍ത്തുന്നത് പോലുള്ള സമരപരിപാടികള്‍ ആരംഭിക്കാന്‍ ഇന്ത്യയിലെ പട്ടേല്‍ സമുദായത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

നിലവില്‍ ഏകദേശം 145,000 പട്ടേലുമാരുണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ അമേരിക്കന്‍ വംശജരില്‍ പ്രഥമ സ്ഥാനം പട്ടേലുമാര്‍ക്കാണ്. പിന്നാക്ക വിഭാഗത്തില്‍(ഒ.ബി.സി പദവി) ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുജറാത്തില്‍ പട്ടേല്‍ സമുദായം പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചത്. ഗുജറാത്തില്‍ ജനസംഖ്യയില്‍ 12 ശതമാനം വരും പട്ടേല്‍ സമുദായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :