കിഴക്കന്‍ തുര്‍ക്കിയില്‍ വിമത കുര്‍ദ്ദ് ആക്രമണം; 14 പൊലീസുകാര്‍ കൊല്ലപ്പെട്ടു

അര്‍മേനിയ| VISHNU N L| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (10:36 IST)
കിഴക്കന്‍ തുര്‍ക്കിയില്‍ പോലീസ്‌ മിനിബസിന്‌ നേരെയുണ്ടായ ആക്രമണത്തില്‍ 14 പോലീസുകാര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തിന്‌ പിന്നില്‍ കുര്‍ദ്‌ വിമതരാണെന്നാണ്‌ സൂചന. അര്‍മേനിയന്‍ അതിര്‍ത്തി പ്രദേശത്ത്‌ ഡ്യൂട്ടിയിലുള്ള പൊലീസ്‌ ഉദേ്യാഗസ്‌ഥരുമായി പോവുകയായിരുന്ന ബസിന്‌ നേരെ ഇഖ്‌ദിര്‍ പ്രവശ്യയ്‌ക്ക് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്.

അതേസമയം ആക്രമണത്തില്‍ ബസിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാരും കൊല്ലപ്പെട്ടു എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കുര്‍ദ്‌ സ്വാധീനമേഖലയായ തെക്കുകിഴക്കന്‍ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍16 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‌ ശേഷമുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണ്‌ ഇന്നലെയുണ്ടായത്‌.

ആക്രമണമുണ്ടായതിനു പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിച്ചു. സൈനിക ആക്രമണത്തില്‍ 40ലേറെ കുര്‍ദുകള്‍ കൊല്ലപ്പെട്ടു. തിരിച്ചടി തുടരുമെന്ന്‌ തുര്‍ക്കി പ്രസിഡന്‍റ്‌ രജബ്‌ ത്വയ്യിബ്‌ ഉര്‍ദുഗാന്‍ ക്‌തമാക്കി. പൊലീസുകാരെ കൊലപ്പെടുത്തിയതിന്‌ ശേഷം ആക്രമികള്‍ ഇറാഖിലേക്ക്‌ കടക്കാനുള്ള സാധ്യതയും തുര്‍ക്കി തള്ളിക്കളയുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :