പെഷാവര്‍ ആക്രമണം: അഞ്ചു ഭീകരരെ അഫ്‌ഗാന്‍ സേന പിടികൂടി

പെഷാവര്‍ ആക്രമണം , അഫ്‌ഗാന്‍ സേന , പെഷാവര്‍ , ഭീകരര്‍
ഇസ്ലാമാബാദ്| jibin| Last Modified ബുധന്‍, 14 ജനുവരി 2015 (11:52 IST)
പെഷാവറിലെ സൈനിക സ്കൂളില്‍ ഭീകരാക്രമണം നടത്തി 160 ലേറെ പേരെ കൊലപ്പെടുത്തിയ അഞ്ചു ഭീകരരെ അഫ്‌ഗാന്‍ സേന അറസ്റ്റു ചെയ്തു. ഭീകരര്‍ ഒളിച്ചു കഴിയുന്നതായി പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു ഭീകരരെയും പിടികൂടിയത്.

ഓളിവില്‍ കഴിയുകയായിരുന്ന അഞ്ച് പേരെയും അഫ്ഗാനിസ്ഥാന്‍ സേനയാണ് പിടികൂടിയത്. ഇവരെ പാകിസ്ഥാന് കൈമാറിയതായും റിപ്പോര്‍ട്ട് ഉണ്ട്. അറസ്റ്റിലായ അഞ്ചുപേരും പാകിസ്ഥാനില്‍ പരിശീലനം നേടിയ കൊടും ഭീകരര്‍ ആണെന്ന് സൈന്യം വ്യക്തമാക്കി. ഇവരെല്ലാം പാകിസ്ഥാന്‍ സ്വദേശികളുമാണ്.

ഭീകരാക്രമണത്തിനു പിന്നില്‍ ഇവരായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും പങ്കുള്ളവരാണ് ഇവരെന്നും സൂചനയുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :