''ഭീകരരെ വേദനിപ്പിച്ചാല്‍ പെഷാവര്‍ ആക്രമണത്തെക്കാളും വലിയ ആക്രമണം നടത്തും''

 പെഷാവര്‍ ആക്രമണം , മൌലാന ഫസലുല്ല , പാക് താലിബാന്‍
ഇസ്ലാമാബാദ്| jibin| Last Modified ചൊവ്വ, 6 ജനുവരി 2015 (13:48 IST)
പാക് ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന താലിബാന്‍ ഭീകരരെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ പെഷാവര്‍ ആക്രമണത്തെക്കാളും വലിയ ആക്രമണം നടത്തുമെന്ന് പാക് താലിബാന്‍. 12 മിനിറ്റ് നീളുന്ന വിഡിയോയിലൂടെ
സംഘടനാ തലവന്‍ മൌലാന ഫസലുല്ലയാണ് പുതിയ ഭീഷണി നല്‍കിയിരിക്കുന്നത്.

പാക് ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന താലിബാന്‍ ഭീകരരെ അന്വേഷണ വിഭാഗം ക്രൂരമായി മര്‍ദ്ദിക്കുന്നത് അവസാനിപ്പിക്കണം. പെഷാവര്‍ സ്കൂളില്‍ വിദ്യാര്‍ഥികളെ ബന്ദിയാക്കിവെച്ച് തടവറയില്‍ കിടക്കുന്ന പാക് ഭീകരര്‍ക്കായി വില പേശനായിരുന്നു തീരുമാനം. എന്നാല്‍ സൈന്യം വെടിയുതിര്‍ത്തതോടെ കുട്ടികളെ വധിക്കുകയായിരുന്നുവെന്നും ഫസലുല്ല പറഞ്ഞു. മുതിര്‍ന്ന കുട്ടികളെയാണ് കൊലപ്പെടുത്തിയത്. അവര്‍ സൈനികരുടെ മക്കളായതിനാല്‍ വരും നാളുകളില്‍ സംഘടനയ്ക്കെതിരെ തിരിയാന്‍ സാധ്യത ഉണ്ട് അതിനാല്‍ അവരെ കൊല്ലുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മൌലാന ഫസലുല്ലയുടെ സംസാരമടങ്ങിയ വിഡിയോ പാക്ക് താലിബാന്റെ മാധ്യമ വിഭാഗമായ ഉമര്‍ മീഡിയ വഴി മാധ്യമപ്രവര്‍ത്തകരുടെ ഇമെയിലേക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞ മാസം 16നായിരുന്നു ലോകത്തെ നടുക്കിയ ദുരന്തം. ആക്രമണത്തില്‍ 140ല്‍ പരം കുട്ടികള്‍ കൊല്ലപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :