ചാര്‍ലി ഹെബ്ദോ കാര്‍ട്ടുണ്‍ പുനഃപ്രസിദ്ധീകരിച്ച പത്രത്തിനു നേരേയും ആക്രമണം

ചാര്‍ലി ഹെബ്ദോ, കാര്‍ട്ടൂണ്‍, ഭീകരാക്രമണം
ബെര്‍ലിന്‍| vishnu| Last Modified ഞായര്‍, 11 ജനുവരി 2015 (13:34 IST)
പാരീസില്‍ ഭീകരാക്രമണത്തിന് ഇടയാക്കിയ 'വിവാദ കാര്‍ട്ടൂണ്‍' പുനഃപ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിന്റെ ഓഫീസിന് നേരെ അക്രമണം. ജര്‍മ്മനിയിലെ തുറമുഖ നഗരമായ ഹാംബര്‍ഗില്‍ 'ഹാംബര്‍ഗ് മോര്‍ഗണ്‍പോസ്റ്റി'ന്റെ ഓഫീസിലാണ് ഞായറാഴ്ച ആക്രമണമുണായത്. കെട്ടിടത്തിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ത്ത ശേഷം, പത്രമോഫീസിനുള്ളിലേക്ക് സ്‌ഫോടകവസ്തുക്കള്‍ വലിച്ചെറിയുകയായിരുന്നു.

ഫ്രഞ്ച് കാര്‍ട്ടൂണ്‍ വാരികയായ ' ചാര്‍ലി ഹെബ്ദോ'യില്‍ 2011 മുഹമ്മദ് നബിയെക്കുറിച്ച് വന്ന കാര്‍ട്ടൂണാണ് ഹാംബര്‍ഗ് മോര്‍ഗണ്‍പോസ്റ്റ് പുനഃപ്രസിദ്ധീകരിച്ചത്. ചാ‍ര്‍ളി-ഹെബ്ദോയുടെ ഓഫീസിലുണ്ടായ ഭീകരാക്രമണത്തില്‍ 12 പേര്‍ മരിച്ചതിനെ തുടര്‍ന്ന് അവരുടെ മൂന്ന് കാര്‍ട്ടൂണകളാണ് ഹാംബെര്‍ഗ് മോര്‍ഗന്‍പോസ്റ്റ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. 'ഇത്രയും സ്വാതന്ത്ര്യം സാദ്ധ്യമാണ്' എന്ന തലക്കെട്ടോടെയാണ് പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

ജര്‍മ്മനയിലെ വടക്കന്‍ തുറമുഖ നഗരമായ ഹാംബര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ഹാംബര്‍ഗര്‍ മോര്‍ഗന്‍ പോസ്റ്റ്
പത്രത്തിനു നേരെ പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടു മണിയോടെ ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.
അക്രമികള്‍ വലിച്ചെറിഞ്ഞ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് പത്രമോഫീസിന്റ്രെ ഒട്ടേറെ ഫയലുകളും രേഖകളും മറ്റും നശിച്ചു. എന്നാല്‍, ആളപായമുണ്ടായില്ലെന്ന് പത്രം അറിയിച്ചു. പത്രമോഫീസിലുണ്ടായ തീപ്പിടിത്തം ഉടന്‍തന്നെ അണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായതായി പോലീസ് അറിയിച്ചു.

ഭീകരാക്രമണത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ വന്‍ റാലി നടക്കുന്നതിന് മുമ്പാണ് ജര്‍മനില്‍ മാധ്യമസ്ഥാപനം ആക്രമിച്ചത്. 70,000 പേര്‍ അണിചേരുന്ന റാലിയില്‍ 40 ലോകനേതാക്കളും പങ്കെടുക്കുന്നുണ്ട്. നാലിയിരത്തോളം സുരക്ഷാസൈനികരെ റാലിയുടെ സുരക്ഷ ഉറപ്പാക്കാന്‍ വിന്യസിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :