ഇസ്ലാമാബാദ്|
vishnu|
Last Modified ബുധന്‍, 7 ജനുവരി 2015 (12:17 IST)
12 വര്‍ഷങ്ങള്‍ക്ക് മുമ്പ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടു ഭീകരരേക്കുടി പാകിസ്ഥാന്‍ തൂക്കിലേറ്റി. അഹമ്മദ് അലി, ഗുലാം ഷാബിര്‍ എന്നവരെയാണ് ബുധനാഴ്ച പുലര്‍ച്ചെ തൂക്കിലേറ്റിയത്.ഇരുവരുടേയും ദയാഹര്‍ജി പ്രസിഡന്റ് നേരത്തെ തള്ളിയിയിരുന്നു. വധശിക്ഷയ്ക്കുള്ള മൊറട്ടോറിയം സര്‍ക്കാര്‍ നീക്കിയതിനു ശേഷം തൂക്കിലേറ്റപ്പെട്ട ഭീകരരുടെ എണ്ണം ഇതോടെ ഒമ്പതായി.
പെഷവറിലെ സൈനിക സ്കൂളില്‍ പാക്ക് താലിബാന്‍ നടത്തിയ കൂട്ടക്കുരുതിക്കുശേഷമാണ് ക്രിമിനല്‍ക്കേസുകളിലെ വധശിക്ഷയ്ക്കുള്ള മൊറട്ടോറിയം സര്‍ക്കാര്‍ നീക്കിയത്. ജയിലില്‍ കഴിയുന്നവരെ തൂക്കിലേറ്റിയാല്‍ ആക്രമണം ശക്തമാക്കുമെന്ന പാക്ക് താലിബാന്റെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് സര്‍ക്കാര്‍ നടപടി. ശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി ജയിലിനുചുറ്റും സുരക്ഷ ശക്തമാക്കിയിരുന്നു.