ന്യുഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 14 മെയ് 2014 (16:22 IST)
രണ്ട് പ്രമുഖ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് രാജ്യം വിട്ടു പോകാന്‍
പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ പിടിഎയുടെ സ്‌നേഹേശ് അലക്‌സ് ഫിലിപ്പ്, ഹിന്ദുവിന്റെ മീന മേനോന്‍ എന്നിവര്‍ക്കാണ് ഈ മാസം 20നകം രാജ്യം വിടാന്‍ നിര്‍ദേശം.
എന്നാല്‍ ഇവരോട് രാജ്യം വിടണമെന്ന് നിര്‍ദ്ദേശിച്ചതിന്റെ കാരണം പാക്കിസ്ഥാന്‍ വ്യക്തമാക്കിയിടില്ല.ഇവരുടെ വീസ രണ്ടു മാസത്തേക്ക് പുതുക്കി നല്‍കില്ല എന്നും പാക്കിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് വരെയായിരുന്നു ഇവരുടെ വീസ കാലാവധി. വീസ പുതുക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു
എന്നാല്‍ വീസ നീട്ടാന്‍ തയ്യാറാകാത്തതിന്റെ കാരണം വ്യക്തമല്ലെന്ന് വിദേശകാര്യ മന്ത്രാലയവും പാകിസ്താനിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു. ഓഗസ്റ്റ് മുതല്‍ ഇവര്‍ പാകിസ്താനില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കരാര്‍ പ്രകാരം തലസ്ഥാന നഗരങ്ങളില്‍ വാര്‍ത്ത ഏജന്‍സിയില്‍ നിന്നും പ്രമുഖ ദിനപത്രത്തില്‍ നിന്നും ഓരോ മാധ്യമപ്രവര്‍ത്തകരെ നിയമിക്കാന്‍ ധാരണയുണ്ട്.