“അഭിനന്ദന്‍ വര്‍ധ്‌മാനെ വിട്ടില്ലെങ്കില്‍ രാത്രി 9 മണിക്ക് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും” - ഈ റിപ്പോര്‍ട്ടിന് മുന്നില്‍ പാകിസ്ഥാന്‍ ഭയന്നുവിറച്ചു !

ജോണ്‍സി ഫെലിക്‍സ്| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2020 (08:06 IST)
2019 ഫെബ്രുവരി 27ന് പാകിസ്ഥാന്‍ പിടിയിലായ ഇന്ത്യയുടെ ഐ എ എഫ് വിംഗ് കമാന്‍‌ഡര്‍ അഭിനന്ദന്‍ വര്‍ധ്‌മാനെ, പാകിസ്ഥാന്‍ ഭയന്ന് വിട്ടയച്ചതാണെന്ന് വിവരം. വര്‍ധ്‌മാനെ വിട്ടില്ലെങ്കില്‍ അന്നുരാത്രി ഒമ്പതുമണിക്ക് പാകിസ്ഥാനെ ആക്രമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ ഭയന്നാണ് പാകിസ്ഥാന്‍ വിട്ടയയ്‌ക്കാന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനുള്ള സാധ്യത വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പാര്‍ലമെന്‍ററി നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചെന്നും അസ്വസ്ഥനായ ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ഭയന്നുവിറച്ചെന്നുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്.

അഭിനന്ദന്‍ വര്‍ധ്‌മാനെ വിട്ടയച്ചില്ലെങ്കില്‍ അന്നുരാത്രി ഒമ്പതുമണിക്ക് ഇന്ത്യ ഇസ്ലാമാബാദിനെ ആക്രമിക്കുമെന്നായിരുന്നു പാകിസ്ഥാന്‍ ഉന്നതതലയോഗം ചര്‍ച്ച ചെയ്ത പ്രധാന വിഷയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :