കോലിയെ പുകഴ്‌ത്തിയത് തെറ്റെങ്കിൽ മറ്റൊരു പാക് താരത്തെ കാണിക്കു- അക്തർ

അഭിറാം മനോഹർ| Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (14:35 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയെ പറ്റി തുടർച്ചയായി നല്ലത് പറയുന്നുവെന്ന ആക്ഷേപത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് പേസർ ശുഐബ് അക്തർ. ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായി വിലയിരുത്തപ്പെടുന്ന കോലിയെ
പുകഴ്‌ത്തുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ചു.

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് വിരാട് കോലിയെന്ന വസ്തുത എല്ലാവരും അംഗീകരിച്ചേ തീരു. ഇന്ത്യൻ താരങ്ങളെയും കോലിയേയും താൻ പുകഴ്‌ത്തുന്നതിൽ എന്താണ് പ്രശ്‌നം. കോലിയുമായി തട്ടിച്ചുനോക്കാവുന്ന ഏതെങ്കിലും പാക് താരത്തിന്റെ പേര് പറയാമോ അക്തർ ചോദിച്ചു.കോലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളെക്കുറിച്ച് തുടർച്ചയായി പുകഴ്ത്തി സംസാരിക്കുന്ന അക്തറിനെതിരെ പാകിസ്ഥാനിൽ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് അക്തറിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :