ട്രെയിനുകൾ കൂട്ടിയിടിച്ച്​ ആറു മരണം; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു

islamabad, pakistan, train accident, death ഇസ്​ലാമാബാദ്, പാകിസ്ഥാന്‍, ട്രെയിന്‍ അപകടം, മരണം
ഇസ്​ലാമാബാദ്| സജിത്ത്| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (12:23 IST)
പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു.150ല്‍ പരം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത്​ പേരുടെ നില അതീവ ഗുരുതരമാണ്​. ഇന്ന്​ പുലർച്ചെ മധ്യപഞ്ചാബിലാണ് അപകടം നടന്നത്.

മുള്‍ട്ടാനിനിൽ നിന്നും 25 കിലോമീറ്റർ അകലെ കറാച്ചി അവാം എക്സ്പ്രസ് ട്രെയിനാണ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അവാം എക്സ്പ്രസിന്റെ നാലു ബോഗികള്‍ മറിയുകയും ചെയ്തു. 2005 ജൂലൈയിൽ പാകിസ്ഥാനിലെ സിന്ധിലുണ്ടായ ​ട്രെയിൻ ദുരന്തത്തിൽ 130 പേരാണ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :