വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം തടയരുത്; പാകിസ്ഥാന് അഫ്ഗാന്റെ താക്കീത്

പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്

kabool, pakistan, afganistan, india കാബൂള്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ
കാബൂള്| സജിത്ത്| Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (09:53 IST)
പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്. വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലേക്കുള്ള ചരക്കുകള്‍ കയറ്റുമതി ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങളുടെ രാജ്യത്തിലൂടെ മധ്യഏഷ്യന്‍ രാജ്യങ്ങളിലേക്ക് ചരക്ക് നീക്കം നടത്താന്‍ പാകിസ്ഥാനേയും അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി വ്യക്തമാക്കി

ബ്രീട്ടീഷ് നയതന്ത്ര പ്രതിനിധി ഓവന്‍ ജെന്‍കിന്‍സുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഗനിയുടെ ഈ പ്രസ്താവന.
പാകിസ്ഥാന്റേയും അഫ്ഗാനിസ്ഥാന്റേയും ചുമതലയുള്ള ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി കൂടിയായ ഓവന്‍ ജെന്‍കിന്‍സുമായി വെള്ളിയാഴ്ചയാണ് അഷ്‌റഫ് ഗനി കാബൂളില്‍ കൂടിക്കാഴ്ച നടത്തിയത്.

അഫ്ഗാനിസ്ഥാനില്‍ ഉദ്പാദിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങളുടെ വലിയ വിപണിയാണ്
ഇന്ത്യ. എന്നിരുന്നാലും ചരക്കുകള്‍ സമയബന്ധിതമായി എത്തിക്കാന്‍ സാധിക്കാത്തത് മൂലം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപരബന്ധം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഗനി തന്റെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :