ദുബായ്|
jibin|
Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (13:21 IST)
2019 ക്രിക്കറ്റ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന പാകിസ്ഥാന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഇംഗ്ലണ്ടുമായി നടന്ന പരമ്പരയില്‍
4-1ന് പരാജയയം ഏറ്റവാങ്ങിയതാണ് പാകിസ്ഥാനെ തളര്‍ത്തിയത്. കഴിഞ്ഞ 11 ഏകദിനങ്ങളില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് പാകിസ്ഥാന് ജയിക്കാന്‍ സാധിച്ചത്. ഇതോടെ ഐസിസിയുടെ പുതിയ റാങ്കിങ്ങില്‍ നിലവില്‍ വെസ്‌റ്റ് ഇന്‍ഡീസിനും പിന്നില്‍ ഒമ്പതാം സ്‌ഥാനത്താണ് പാകിസ്‌താന്‍ ഇപ്പോള്‍.
ഓസ്‌ട്രേലിയക്കെതിരെയും വെസ്‌റ്റ് ഇന്‍ഡീസിനെതിരെയും നടക്കാനിരിക്കുന്ന പരമ്പരകളില്‍ മികച്ച പ്രകടനത്തോടെ ജയമറിഞ്ഞാല്‍ മാത്രമെ പാകിസ്ഥാന് ലോകകപ്പില്‍ നേരിട്ട് യോഗ്യത നേടാന്‍ സാധിക്കു. അല്ലെങ്കില്‍ അസോസിയേറ്റ് രാജ്യങ്ങളോട് ഏറ്റുമുട്ടി വിജയിച്ചാല്‍ മാത്രമാണ് പിന്നീട് യോഗ്യത ലഭിക്കുക.
86 പോയിന്റാണ് പാകിസ്ഥാന് ഇപ്പോഴുള്ളത്. എട്ടാം സ്‌ഥാനത്തുള്ള വിന്‍ഡീസിന് 94 പോയിന്റുണ്ട്. റാങ്കിങ്ങിലെ ആദ്യ എട്ടു സ്‌ഥാനക്കാര്‍ക്കാണ് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുക. വെസ്‌റ്റിന്‍ഡീസിനും ഓസ്‌ട്രേലിയക്കും എതിരേയുള്ള മത്സരത്തില്‍ മികച്ച റേറ്റിംഗില്‍ മുന്നേറ്റമുണ്ടാക്കണമെങ്കില്‍ പാകിസ്‌താന് മികച്ച മാര്‍ജിനില്‍ വിജയിക്കണം.