ആഭ്യന്തര കലാപം: പാകിസ്ഥാനിൽ സാമൂഹ്യമാധ്യമങ്ങൾക്ക് സമ്പൂർണവിലക്ക്

അഭിറാം മനോഹർ| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (15:11 IST)
പാകിസ്ഥാനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സമ്പൂർണ വിലക്കേർപ്പെടുത്തി. രാജ്യത്ത് ആഭ്യന്തരകലാപം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. വെള്ളിയാഴ്‌ച്ച രാവിലെ 11 മണി മുതൽ ഉച്ചയ്‌ക്ക് 3 വരെയാണ് എല്ലാ സാമൂഹിക മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയത്.

രാജ്യത്ത് ക്രമസമാധാനനില നിലനിർത്തുന്നതിന് വേണ്ടിയാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നിലവിലെ ആഭ്യന്തരകലാപം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് വിലക്ക്.

ഫെ‌യ്‌സ്‌ബുക്ക്,ട്വിറ്റർ എന്നിവയ്ക്ക് പുറമെ വാട്ട്‌സ്ആപ്പ്,ടെല‌ഗ്രാം,യൂ ട്യൂബ് എന്നിവയ്‌ക്കാണ് വിലക്ക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :