അഭിറാം മനോഹർ|
Last Updated:
ബുധന്‍, 14 ഏപ്രില്‍ 2021 (16:14 IST)
ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോലിയെ മറികടന്ന് പാകിസ്ഥാൻ നായകൻ ബാബർ അസം തലപ്പത്ത്. റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ മാത്രം പാകിസ്ഥാൻ താരമാണ് ബാബർ അസം. കോലിയേക്കാൾ എട്ട് പോയിന്റുകൾക്ക് മുന്നിലാണ് താരം.
ഐസിസി പ്രഖ്യാപിച്ച പുതിയ പട്ടിക പ്രകാരം ബാബര്‍ അസമിന് 865 പോയിന്‍റാണുള്ളത്. വിരാട് കോലി 857 പോയിന്റുമായി രണ്ടാമതുണ്ട്. 825 പോയിന്റുമായി ഇന്ത്യൻ വൈസ് ക്യാപ്‌റ്റൻ കൂടിയായ രോഹിത് ശർമ മൂന്നാമതാണ്. ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലറും(801), ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചുമാണ്(791) നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളില്ല.