1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pakistan mediation on US Iran Issue

US - Iran Conflict: 'മെയിൻ' ആകാൻ പാക്കിസ്ഥാൻ; യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്കു മധ്യസ്ഥത വഹിച്ചേക്കും

ഇറാനുമായി നേരിട്ട് ചർച്ച നടത്താനും സമാധാന കരാറിലെത്താനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽപര്യമറിയിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു

Donald Trump on Qatar Attack, Trump, Netanyahu, US Israel, Qatar News
US - Iran Conflict: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി നേരിട്ടു ചർച്ച നടത്താൻ യുഎസ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്കു പാക്കിസ്ഥാൻ മധ്യസ്ഥത വഹിച്ചേക്കും. പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലമാബാദിലായിരിക്കും ചർച്ച നടക്കുക. 
 
ഇറാനുമായി നേരിട്ട് ചർച്ച നടത്താനും സമാധാന കരാറിലെത്താനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽപര്യമറിയിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കുക, ബാലിസ്റ്റിക് മിസൈൽ പദ്ധതി അഞ്ച് വർഷത്തേക്കു നിർത്തിവയ്ക്കുക എന്നിവയാണ് ഇറാനുമുന്നിൽ യുഎസ് വയ്ക്കുന്ന നിബന്ധനകൾ. 
 
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രമ്യതയിൽ അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കുന്നതിൽ തങ്ങൾ തയ്യാറാണെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറയുന്നു. പശ്ചിമ ഏഷ്യയിലെ സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള എല്ലാ ശ്രമങ്ങളെയും പാക്കിസ്ഥാൻ സ്വാഗതം ചെയ്യുന്നതായും ഷരീഫ് ട്വീറ്റ് ചെയ്തു. 
 
അതേസമയം യുഎസ് മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ ഇറാൻ അംഗീകരിക്കുമോ എന്ന കാര്യം സംശയമാണ്. ഇറാൻ യുഎസ് നിർദേശങ്ങൾ പാലിക്കുകയാണെങ്കിൽ ഇറാനുമേലുള്ള ഉപരോധം യുഎസ് പിൻവലിക്കും. ഊർജോൽപാദനം അടക്കമുള്ള സിവിലിയൻ ആവശ്യങ്ങൾക്കുള്ള ആണവപദ്ധതികൾക്കു യുഎസ് പിന്തുണയും നൽകും. 
അടുത്ത ലേഖനം
പോസ്റ്റല്‍ ബാലറ്റ്: ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 24ന് ഫോം 12 നല്‍കണം