പാക്കിസ്ഥാനില്‍ അടിയന്തര ഉപയോഗത്തിന് റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്-V ന് അനുമതി

ശ്രീനു എസ്| Last Modified തിങ്കള്‍, 25 ജനുവരി 2021 (11:25 IST)
പാക്കിസ്ഥാനില്‍ അടിയന്തര ഉപയോഗത്തിന് റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്-V ന് അനുമതിയായി. പാക്കിസ്ഥാന്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയാണ് അനുമതി നല്‍കിയത്. ശനിയാഴ്ചയാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പുണ്ടായത്. നേരത്തേ പാക്കിസ്ഥാന്‍ ഓക്‌സ്‌ഫോഡ്-ആസ്ട്രസെനക്ക വാക്‌സിനും ചൈനയുടെ സെനോഫാമിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.

പാക്കിസ്ഥാനില്‍ ഇതുവരെ 5.32ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ 11295 പേര്‍ രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്. നാലുശതമാനമാണ് പാക്കിസ്ഥാനിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. 34628 പേരാണ് നിലവില്‍ പാക്കിസ്ഥാല്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :