പാക് സംഘത്തിന്റെ ഇന്ത്യ വിരുദ്ധറാലി: ഇന്ത്യ ബ്രിട്ടനെ ആശങ്ക അറിയിച്ചു

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (08:59 IST)
ലണ്ടനില്‍ പാക് സംഘം നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഇന്ത്യാ വിരുദ്ധ റാലിയെ സംബന്ധിച്ച് ബ്രിട്ടനെ അറിയിച്ചു. കശ്മീര്‍ പ്രശ്നം ഉയര്‍ത്തിപ്പിടിച്ചാണ് റാലി.കഴിഞ്ഞയാഴ്ച ലണ്ടന്‍ സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിഷയം യുകെ ഉപപ്രധാനമന്ത്രി നിക്ക് ക്ലഗിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഷയങ്ങള്‍ ഇരുരാജ്യങ്ങളും നല്ല രീതിയില്‍ കൈകാര്യം ചെയ്യുകയും പരിഹാരം കാണുകയും ചെയ്യുമെന്നാണ് ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടെന്ന് ബ്രിട്ടണ്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അക്ബറുദ്ദീന്‍ വ്യക്തമാക്കി.

ഈ മാസം 26 നാണ് കശ്മീര്‍ വിഷയം ഉന്നയിച്ചുകൊണ്ട് പാക് സംഘം 'കാശ്മീര്‍ മില്യണ്‍ മാര്‍ച്ച്' സംഘടിപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ ട്രാഫല്‍ഗര്‍ ചത്വരത്തിനു മുന്നില്‍ നിന്ന് തുടങ്ങുന്ന റാലി പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്രെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്റ്റ്ട്രീറ്റിലാണ് അവസാനിക്കുന്നത്. കശ്മീര്‍ പ്രശ്നം അവസാനിപ്പിക്കുന്നതിന് ബ്രിട്ടണ്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയും നല്‍കാനാണ് പാക് സംഘത്തിന്റെ തീരുമാനം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :