ലോസ് ആഞ്ചലസ്|
JOYS JOY|
Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (08:04 IST)
എണ്‍പത്തിയാറാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപനം പുരോഗമിക്കുന്നു. മികച്ച സഹനടിക്കുള്ള പുരസ്കാരം ദ ഡാനിഷ് ഗേള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അലീഷ്യ വികാന്‍ഡര്‍ സ്വന്തമാക്കി. ആദ്യ ഓസ്കര്‍ നോമിനേഷനില്‍ തന്നെ ഓസ്കര്‍ സ്വന്തമാക്കാന്‍ അലീഷ്യയ്ക്കായി.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം സ്പോട്ട് ലൈറ്റ് സ്വന്തമാക്കി. ജോഷ് സിംഗര്‍, ടോം മക്കാര്‍ത്തി എന്നിവരാണ് സ്പോട്ട് ലൈറ്റിന്റെ
തിരക്കഥ ഒരുക്കിയത്. മികച്ച അവലംബിത തിരക്കഥ ദ ബിഗ് ഷോര്‍ട്ട് കരസ്ഥമാക്കി. ചാള്‍സ് റാന്‍ഡോള്‍ഫ്, ആദം മകേ എന്നിവരാണ് ദ ബിഗ് ഷോര്‍ട്ടിന് തിരക്കഥ ഒരുക്കിയത്.
റവനന്റിലെ പ്രകടനത്തിലൂടെ ലിയനാര്‍ഡോ ഡി കാപ്രിയോയും സ്റ്റീവ് ജോബ്‌സിലെ പ്രകടനത്തിന് മൈക്കിള്‍ ഫാസ്‌ബെന്‍ഡറുമാണ് മികച്ച നടനാകാനുള്ള മത്സരത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. 12 നോമിനേഷനുകള്‍ നേടിയ ദ റെവനന്റ് നിരവധി പുരസ്കാരങ്ങള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.