ലാല്‍ജോസ് ഒരുക്കുന്ന ഹാസ്യചിത്രത്തില്‍ മോഹന്‍ലാല്‍ കോളജ് അധ്യാപകനാകും

കൊച്ചി| JOYS JOY| Last Modified ശനി, 20 ഫെബ്രുവരി 2016 (11:50 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലാല്‍ ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ കോളജ് അധ്യാപകനായി എത്തും. ഹാസ്യത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്ന സിനിമയുടെ ഒരുക്കുന്നത് ബെന്നി പി നായരമ്പലമാണ്.

അതേസമയം, സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. കൂടാതെ നായികയാരെന്ന കാര്യത്തിലും അന്തിമതീരുമാനം ആയിട്ടില്ല. ഇത് ആദ്യമായാണ് ഒരു ലാല്‍ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

നേരത്തെ, മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും നായകരാക്കി ‘കസിന്‍സ്’ എന്ന പേരില്‍ ഒരു സിനിമ ആലോചിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. തന്റെ മിക്ക അഭിമുഖങ്ങളിലും മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ നിര്‍മ്മിക്കുക എന്നത് ഏറ്റവും വലിയ സ്വപ്നമാണെന്ന് ലാല്‍ജോസ് പറഞ്ഞിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :