'അപകടത്തിൽ നിന്നും രക്ഷപെടുത്തി അന്നം തന്നവരുടെ സ്നേഹത്തോളം വലുതല്ല മറ്റൊന്നും’- കുഞ്ഞുമായി രക്ഷകരെ കാണാനെത്തിയ ലോയിജക് എന്ന കാട്ടാന !

Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (18:26 IST)
കെനിയയിലെ ഷെൽഡ്രിക് വന്യജീവി സംരക്ഷണകേന്ദ്രത്തിലുള്ളവർക്ക് ഇപ്പോൾ ലോയിജകിനെ കുറിച്ചേ പറയാനുള്ളു. ലോയിജക് ആരാണെന്നല്ലേ? കാട്ടാനയാണ്. വെറും അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് അനാഥയായ കാട്ടാനയെ കേന്ദ്രത്തിലുള്ളവർക്ക് ലഭിക്കുന്നത്. അവരതിനെ സുശ്രൂഷിച്ച് സ്വയം പര്യാപ്തമാകുന്നത് വരെ സംരക്ഷിച്ചു. ശേഷം കാട്ടിലേക്ക് തന്നെ മടക്കി അയച്ചിരുന്നു.

എന്നാൽ, അപകടത്തിൽ നിന്നും രക്ഷപെടുത്തി, അന്നം തന്ന് സംരക്ഷിച്ചവരെ മറക്കാനും മാത്രം നന്ദിയില്ലാത്തവളായിരുന്നു ലോയിജക്. വർഷത്തിലൊരിക്കലോ, കുറച്ച് മാസങ്ങൾ കൂടുമ്പോഴോ ഒക്കെ അവൾ തന്റെ രക്ഷകരെ കാണാനായി എത്തുമായിരുന്നു. അവസാനമായി അവളെത്തിയപ്പോൾ അമ്പരന്നത് ഇവിടെയുള്ളവരായിരുന്നു. ജനിച്ച് മണിക്കൂറുകൾ മാത്രം കഴിഞ്ഞ തന്റെ കുഞ്ഞുമായിട്ടായിരുന്ന ആ വരവ്.

പരിപാലകരിൽ പ്രധാനിയായ ബെഞ്ചമിൻ ക്യാലോയെ അടുത്തേക്ക് വിളിച്ച് കുഞ്ഞിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനും ലോയിജിക് മറന്നില്ല. ആനകളെ പരിചരിക്കുന്നവർ പതിവായി ചെയ്യുന്ന കാര്യമാണ് അവയുടെ തുമ്പിക്കൈയിലേക്ക് ഊതുകയെന്നത്. ഇതുവഴി പരിചരിക്കുന്നവരെ എത്ര ദൂരത്ത് നിന്നാണെങ്കിലും ആനകൾക്ക് തിരിച്ചറിയാൻ സാധിക്കും. ബുദ്ധിശക്തി ഉള്ള ജീവിയായതിനാൽ മറക്കുകയും ഇല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :