കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഒമിക്രോണ്‍; കൂടുതല്‍ ഉപവകഭേദങ്ങള്‍, കേസുകള്‍ ക്രമാതീതമായി ഉയരും

രേണുക വേണു| Last Modified ബുധന്‍, 12 ജനുവരി 2022 (08:17 IST)

കൊറോണ വകഭേദമായ ഒമിക്രോണിന്റെ മൂന്ന് നാല് ഉപവകഭേദങ്ങള്‍ കൂടി കണ്ടെത്തിയെന്നും വരുംദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുമെന്നും ദേശീയ സാങ്കേതിക സമിതി അധ്യക്ഷന്‍ ഡോ.എന്‍.കെ.അറോറ. വകഭേദങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും രോഗത്തിന്റെ സ്വഭാവം, ലക്ഷണങ്ങള്‍ എന്നിവയില്‍ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.എ.-1, ബി.എ.-2, ബി.എ.-3 എന്നിങ്ങനെ മൂന്ന് ഒമിക്രോണ്‍ ഉപവകഭേദങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബി.എ.-1 എന്ന ഉപവകഭേദം സ്ഥിരീകരിച്ചവരെല്ലാം വിദേശയാത്ര കഴിഞ്ഞെത്തിയവരാണ്. ഡെല്‍റ്റയെ തള്ളിക്കൊണ്ട് അതിവ്യാപനം നടത്തുകയാണ് ഈ വകഭേദമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :